Thursday, July 9, 2009

മഴ....

തീര്‍ച്ചയായും ഞാന്‍ വരും...നിന്‍റെ വഴി പിന്തുടര്‍ന്ന്..
നീ നനച്ചിട്ട് പോയ ഇലത്തുംപുകളെ പിന്തുടര്‍ന്ന്..
നീ വളര്‍ന്നില്ലാതായ ചക്രവാളങ്ങളെ പിന്തുടര്‍ന്ന്..
നിന്‍റെ വീഴ്ചയില്‍ എരിഞ്ഞു പോയ, മണ്ണിന്‍റെ
ഉമിനീരിനെ പിന്തുടര്‍ന്ന്...ഈ അസ്തമനത്തിനു മുന്‍പേ
ഞാന്‍ വരും...കനല്‍ കണ്ണില്‍ ഒരു വാകമരത്തിന്റെ
ഇതള്‍ വിരിച്ചു നിനക്കു കാത്തിരിക്കാം...
സന്ധൂപ്‌.

4 comments:

Jayasree Lakshmy Kumar said...

wow! ആ ചിത്രം അതിമനോഹരം!!
വരികളും നന്ന്

വരവൂരാൻ said...

നല്ല വരികൾ

ഹന്‍ല്ലലത്ത് Hanllalath said...

..വളരെ മനോഹരമായ കുറിപ്പ്...
ശെരിക്കും ആകര്‍ഷകം...
ഒരുപാടിഷ്ടമായി..

seshippukal said...
This comment has been removed by the author.