Wednesday, July 29, 2009

ലേഘനം...


ഏറെ പനിപ്പെട്ടതാണ് ഞാന്‍ ഈ ചെറു -ലെഘനമോന്നു നിനക്കു നല്കീടുവാന്‍...
ഉള്ളിന്റെ ഉള്ളില്‍ ഇതളിറ്റൊരാമ്പലിന്‍...
കൂമ്പ്‌ പറിച്ചു നിനക്കു കാണിക്കുവാന്‍..
ഒട്ടു മടിയോടെ ആകിലും നിന്‍ കടല്‍-
കണ്മുന ആടി തകര്‍ക്കുന്ന വേളയില്‍,
മെല്ലെ പതുക്കെ ഒരാളും അറിയാതെ...
ചാര്തട്ടെ ഞാന്‍ എന്‍റെ വാക്കിനാല്‍ തുന്നിയ -ചിത്ര വര്‍ണങ്ങള്‍ തന്‍ ആയിരം കമ്പളം...

Thursday, July 9, 2009

മഴ....

തീര്‍ച്ചയായും ഞാന്‍ വരും...നിന്‍റെ വഴി പിന്തുടര്‍ന്ന്..
നീ നനച്ചിട്ട് പോയ ഇലത്തുംപുകളെ പിന്തുടര്‍ന്ന്..
നീ വളര്‍ന്നില്ലാതായ ചക്രവാളങ്ങളെ പിന്തുടര്‍ന്ന്..
നിന്‍റെ വീഴ്ചയില്‍ എരിഞ്ഞു പോയ, മണ്ണിന്‍റെ
ഉമിനീരിനെ പിന്തുടര്‍ന്ന്...ഈ അസ്തമനത്തിനു മുന്‍പേ
ഞാന്‍ വരും...കനല്‍ കണ്ണില്‍ ഒരു വാകമരത്തിന്റെ
ഇതള്‍ വിരിച്ചു നിനക്കു കാത്തിരിക്കാം...
സന്ധൂപ്‌.