Wednesday, July 29, 2009

ലേഘനം...


ഏറെ പനിപ്പെട്ടതാണ് ഞാന്‍ ഈ ചെറു -ലെഘനമോന്നു നിനക്കു നല്കീടുവാന്‍...
ഉള്ളിന്റെ ഉള്ളില്‍ ഇതളിറ്റൊരാമ്പലിന്‍...
കൂമ്പ്‌ പറിച്ചു നിനക്കു കാണിക്കുവാന്‍..
ഒട്ടു മടിയോടെ ആകിലും നിന്‍ കടല്‍-
കണ്മുന ആടി തകര്‍ക്കുന്ന വേളയില്‍,
മെല്ലെ പതുക്കെ ഒരാളും അറിയാതെ...
ചാര്തട്ടെ ഞാന്‍ എന്‍റെ വാക്കിനാല്‍ തുന്നിയ -ചിത്ര വര്‍ണങ്ങള്‍ തന്‍ ആയിരം കമ്പളം...

Thursday, July 9, 2009

മഴ....

തീര്‍ച്ചയായും ഞാന്‍ വരും...നിന്‍റെ വഴി പിന്തുടര്‍ന്ന്..
നീ നനച്ചിട്ട് പോയ ഇലത്തുംപുകളെ പിന്തുടര്‍ന്ന്..
നീ വളര്‍ന്നില്ലാതായ ചക്രവാളങ്ങളെ പിന്തുടര്‍ന്ന്..
നിന്‍റെ വീഴ്ചയില്‍ എരിഞ്ഞു പോയ, മണ്ണിന്‍റെ
ഉമിനീരിനെ പിന്തുടര്‍ന്ന്...ഈ അസ്തമനത്തിനു മുന്‍പേ
ഞാന്‍ വരും...കനല്‍ കണ്ണില്‍ ഒരു വാകമരത്തിന്റെ
ഇതള്‍ വിരിച്ചു നിനക്കു കാത്തിരിക്കാം...
സന്ധൂപ്‌.

Thursday, October 23, 2008

ജാലകങ്ങള്‍


"...ഈ പുഴകള്‍ ആരുടെതെന്ന് -എനിക്കറിയില്ല ...ഒരു പക്ഷെ -ഈ പുളിനതല്പത്തില്‍ ഇറ്റുവീഴുന്ന നിലാതുള്ളികലെന്കിലും ഇന്നു നമ്മുക്കുല്ലതാകാം.....!!!!അകലെ തീരവൃക്ഷങ്ങള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ നഷ്ടപ്പെട്ട കിളികലെയോര്‍ത്തു വിലപിക്കുവാനും ....മീന മേഘങ്ങള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ മണ്ണില്‍ അമരാനും നമ്മുക്ക് വിധി...???? സുഹൃത്തെ ; പുന്ചിരിക്കുന്ന ഈ പൂവുകളില്‍ നിന്നും നമ്മുക്ക് ഇനി വേദനിക്കാന്‍ പഠിക്കാം ... പെയ്തൊഴിഞ്ഞ അമാവാസികള്‍ ആവാം നാളെയുടെ ഓര്‍മ്മകള്‍....????"

ഓര്‍മ്മകള്‍...



".....ബസ്സ് ഇറങ്ങി വീട്ടിലേക്ക് ഒരു നടത്തം വച്ചു കൊടുക്കുനത് പോലെ എളുപ്പമല്ല , ഒരു കാലത്തെ ഓര്‍ത്തെടുക്കല്‍...അത് നീളമുള്ള ഒരു ഗോവണിയുടെ അറ്റത്ത്‌ നിന്നും താഴേക്കു നോക്കുന്നത് പോലെയാണ്...നാം നടന്നു തീര്‍ത്തവഴികളും വരാന്തകളും എല്ലാം ആ ഒറ്റ നോട്ടത്തിലാണ് നമ്മുക്ക് ഓര്‍മവരുന്നതു........."

Wednesday, October 22, 2008

പക്ഷി...

"... ദൂരെ നിന്നും എന്നെ കണ്ടാല്‍ -
നീ ചിരിക്കുക ;
അടുത്തെത്തിയാല്‍ കൊഞ്ഞിക്കൊണ്ട്
സംസാരിക്കുക..
എന്റെ ഹൃദയത്തിലെ അനുരാഗ രക്തം മുഴുവന്‍
ഊറ്റിഎടുത്തു ഇതു പോലെ മറ്റൊരു
ആണ്‍കിളിയുടെ കൂടെ പരന്നു പോകുക്
വീണ്ടും ആളൊഴിഞ്ഞ ഏതെങ്കിലും സായന്തനങളില്‍
എന്നെ കാനുകയാനെന്കില്‍ ചിരിക്കാന്‍ മറക്കാതിരിക്കുക...
അല്ലയോ സ്വര്‍ണ ചിറകുള്ള പക്ഷീ
നിന്നെ ഞാന്‍ ;
പെണ്ണെന്നു വിളിച്ചോട്ടെ...!!!!"

പൂവ്

ആ പൂവ് നീ എന്ത് ചെയ്തു...?
ഏത് പൂവ് ...??
ഇന്നലെ ഞാന്‍ തന്ന ആ പനിനീര്‍ പൂവ്...
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു...??
ചവിട്ടി അരച്ച് കളഞ്ഞോ എന്നറിയാന്‍ ...!!!
കളഞ്ഞെന്കിലെന്തു..!!
ഓ..!! സാരമില്ല...അതെന്റെ ഹൃദയമായിരുന്നു ...!!
-വൈക്ക്കം മുഹമ്മദ് ബഷീര്‍...